Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E.M.S. Namboodiripad

Middle East and Gulf

ഇ.​എം.​എ​സി - എ.​കെ.​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് കേ​ളി ദ​വാ​ദ്മി ഏ​രി​യ

ദാ​വാ​ദ്മി: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി ഏ​രി​യ ഇ.​എം.​എ​സ് - എ.​കെ.​ജി അ​നു​സ്മ​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. ദ​വാ​ദ്മി ഏ​രി​യാ ഓ​ഫീ​സി​ൽ ഏ​രി​യാ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ജി പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യം​ഗം ച​ന്ദ്ര​ൻ തെ​രു​വ​ത്ത്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദാ​വാ​ദ്മി ഏ​രി​യാ സെ​ക്ര​ട്ട​റി ഉ​മ്മ​ർ അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും,ലോ​ക കേ​ര​ള​സ​ഭാം​ഗ​വു​മാ​യ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം റ​ഫീ​ഖ് പാ​ല​ത്ത്, കേ​ളി ദ​വാ​ദ്മി ഏ​രി​യാ വൈ​സ് പ്ര​സി​ഡന്‍റു​മാ​രാ​യ മു​ഹ​മ്മ​ദ്‌ റാ​ഫി, ബി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ന്ത്യ​യി​ലെ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ വി​കാ​സം ഇ.​എം.​എ​സിന്‍റെ​​യും എ​.കെ​.ജി​യു​ടെ​യും ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ത്യാ​ഗോ​ജ്വ​ല പോ​രാ​ട്ട​ങ്ങ​ളു​ടെ​യും കൂ​ടി ഫ​ല​മാ​ണെ​ന്നും ആ​ധു​നി​ക കേ​ര​ള രൂ​പീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ച​വ​രാ​ണ് ഈ ​നേ​താ​ക്ക​ളെ​ന്നും അ​നു​സ്മ​ര​ണ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തെ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ലൂ​ടെ സ​ർ​വ​ത​ല സ്പ​ർ​ശി​യാ​യ വി​ക​സ​നം കേ​ര​ള​ത്തി​ന് കൈ​വ​രി​ക്കാ​നാ​യി. ഈ ​നേ​ട്ട​ങ്ങ​ളു​ടെ തു​ട​ർ​ക്ക് വീ​ണ്ടും ഇ​ട​തു​പ​ക്ഷ​ത്തെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ക​ൺ​വൻ​ഷ​നി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭ്യ​ർ​ഥിച്ചു.

ഏ​രി​യാ​പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് സ്വാ​ഗ​ത​വും ഏ​രി​യാ ജോ​യിന്‍റ് സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up